26 April 2024 Friday

എടപ്പാളിന്റെ ഏറെക്കാലത്തെ ഒരാവശ്യം കൂടി യാഥാര്‍ത്ഥ്യമാകുന്നു ടൗണിൽ ശുചി മുറികളുടെ നിർമ്മാണമാരംഭിച്ചു

ckmnews

എടപ്പാളിന്റെ ഏറെക്കാലത്തെ ഒരാവശ്യം കൂടി യാഥാര്‍ത്ഥ്യമാകുന്നു ടൗണിൽ ശുചി മുറികളുടെ നിർമ്മാണമാരംഭിച്ചു


 എടപ്പാൾ: ടൗണിലെത്തുന്നവർക്ക് ശങ്ക തീർക്കാൻ ഇനി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതില്ല  എടപ്പാൾ തൃശൂർ റോഡിൽ മേൽപാലത്തിന് താഴെയായി ശുചി മുറിയുടെ നിർമ്മാണം ആരംഭിച്ചു. കണ്ടയ്നർ മാതൃകയിലുള്ള ശൗചാലയമാണ്  നിർമ്മിക്കുന്നത്. രണ്ട് വിഭാഗങ്ങളിലായി നാലു ടോയ്ലറ്റുകളാണ് ഉണ്ടാവുകു. ഒരാഴ്ച്ചക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പറയപ്പെടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൗണിൽ സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റും സ്വകാര്യ പങ്കാളിത്തത്തോടെ ആയിരുന്നു നിർമ്മാണം. ശൗചാലയം ഒരുങ്ങുന്ന അതോടെ  ദിനവും പതിനായിരങ്ങൾ വന്നു പോകുന്ന എടപ്പാൾ ടൗണിൽ ശുചി മുറികൾ വേണമെന്ന ദീർഘകാലത്തെ മുറവിളികൾക്ക് പരിഹാരം ആകുന്നത്.