26 April 2024 Friday

കേരള പ്രീമിയർ ലീഗ് അണ്ടർ ട്വന്റിയിൽ സെലക്ഷൻ കിട്ടിയ വട്ടംകുളം സ്വദേശി വിഷ്ണുവിനെ ഡി വൈ എഫ് ഐ അനുമോദിച്ചു

ckmnews


എടപ്പാൾ: കേരള പ്രീമിയർ ലീഗ് അണ്ടർ ട്വന്റി സെൻട്രൽ ഫോർവേഡായി സെലക്ഷൻ കിട്ടിയ വട്ടംകുളം സ്വദേശി വിഷ്ണുവിനെ വട്ടംകുളം ഡി വൈ എഫ് ഐ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി റമീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എം എ നവാബ് പൊന്നാട അണിയിക്കുകയും, ഏരിയ കമ്മിറ്റി അംഗം എം മുസ്തഫ ഉപഹാരം നൽകുകയും ചെയ്തു.  ബ്രാഞ്ച് സെക്രട്ടറി എ വി മുഹമ്മദ് ആശംസകൾ അർപ്പിച്ചു .

ചടങ്ങിൽ രവീണ അധ്യക്ഷത വഹിക്കുകയും സി കെ ഫൈസൽ നന്ദി പറയുകയും ചെയ്തു .