26 April 2024 Friday

പൊന്നാനിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ckmnews

പൊന്നാനിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു


പൊന്നാനിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ജംഷീർ ആണ് മരിച്ചത്.പൊന്നാനി നരിപ്പറമ്പിൽ വച്ച് ജംഷിർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.ഗുരുതരമായി പരിക്കേറ്റ  ഇദ്ധേഹത്തെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.