09 May 2024 Thursday

ചങ്ങരംകുളം കാളാച്ചാലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ:പോലീസ് അന്വേഷണം തുടങ്ങി

ckmnews

ചങ്ങരംകുളം കാളാച്ചാലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ:പോലീസ് അന്വേഷണം തുടങ്ങി


ചങ്ങരംകുളം:കാളാച്ചാലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീ ദിൻ്റെ ഭാര്യ ഷഫീല (28)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് സംഭവം.മരിക്കുന്നതിന് മുമ്പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരന് മൊബൈലിൽ സന്ദേശം അയച്ചിരുന്നു.മൊബൈലിൽ വിളിച്ച് കിട്ടാതെ വന്നതോടെ സംഭവം അറിയാൻ സഹോദരൻ രാത്രി ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഇരുമ്പ് തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഷഫീലയെ കണ്ടത്.വിവരം അറിഞ്ഞ് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു..രണ്ട് കുട്ടികളുടെ മാതാവായ ഷഫീലയുടെ ഭർത്താവ് വിദേശത്താണ്.മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട്  ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിരലടയാള വിദഗ്തരും സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും