26 April 2024 Friday

എ ജെ ബി സ്കൂള്‍ ചേകനൂർ "മുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതി ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും" സംഘടിപ്പിച്ചു

ckmnews

ചേകനൂർ : മുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതി ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ് റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി നസീബ അസീസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുയും കർഷകരെ ആദരിക്കുയും ചെയ്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ : പി പി മോഹന്‍ദാസ്, മുഖ്യാതിഥിയായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ എടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൻസൂർ മരയങ്ങാട്ട്, ശ്രീജ പാറക്കല്‍, എം എം ഇ ടി ട്രസ്റ്റ് ചെയര്‍മാന്‍ ബഷീര്‍ കക്കിടിക്കൽ, വി. ബാലന്‍ മാസ്റ്റര്‍,അബ്ദു റഷീദ്. ടി, കുഞ്ഞിമരക്കാർ ഹാജി, പി. സലീമ ടീച്ചര്‍, ടി. പി അനില്‍ മാസ്റ്റര്‍, ഫൈസല്‍ സി. വി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷമീര്‍ പുലാപറമ്പിൽ രക്ഷിതാക്കൾക്ക് ക്ലാസ്      എടുത്തു . പി പ്രേമകുമാരി ടീച്ചര്‍, സതി സി. പി ടീച്ചര്‍, അഹന്യ ടീച്ചര്‍,മുഹ്സിന ടീച്ചര്‍, ഷിബ, തുടങ്ങിയവര്‍ പദ്ധതി നടപ്പാക്കാന്‍ നേതൃത്വം നല്‍കി. പി. ടി. എ. കമ്മറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് പച്ചക്കറി    തോട്ടം  പദ്ധതി ഒരു മത്സരമായും, വിജയിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.