09 May 2024 Thursday

കൊറോണ:ചങ്ങരംകുളത്ത് നടക്കാനിരുന്ന കെആര്‍എംയു സംസ്ഥാന സമ്മേളനം മാറ്റി

ckmnews

കൊറോണ:ചങ്ങരംകുളത്ത് നടക്കാനിരുന്ന കെആര്‍എംയു സംസ്ഥാന  സമ്മേളനം മാറ്റി


ചങ്ങരംകുളം:കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ഈ മാസം 22-ന് ഞായറാഴ്ച ചങ്ങരംകുളത്ത് നടത്താനിരുന്ന സംസ്ഥാന സമ്മേളനം മാറ്റിവച്ചു. കൊറോണ വൈറസിനെ നേരിടാനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുപരിപാടികൾ മാറ്റി വക്കണമെന്ന സർക്കാർ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് ഒ മനുഭരത്, ജനറൽ സെക്രട്ടറി വി സെയ്ത്, ട്രഷറർ ടി പി ആനന്ദൻ എന്നിവർ അറിയിച്ചു. സമ്മേളനത്തിന്റെ പുതിയ തിയതി  പിന്നീട് അറിയിക്കന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു