09 May 2024 Thursday

നാടിന്റെ ഗുരുനാഥന് ഇന്ന് മാനവത്തിന്റെ പിറന്നാൾ വിരുന്ന്

ckmnews

നാടിന്റെ ഗുരുനാഥന് ഇന്ന് മാനവത്തിന്റെ  പിറന്നാൾ വിരുന്ന്


ചങ്ങരംകുളം:നൂറ്റിരണ്ടിൻ്റെ നിറവോടെ നാടാകെ നിറഞ്ഞുനിൽക്കുന്ന ഗുരുനാഥൻ പി ചിത്രൻ നമ്പൂതിരിപ്പാടിന് ജന്മനാട്ടിൽ മാനവം സാംസ്കാരിക കൂട്ടായ്മ  സർഗാത്മക പിറന്നാൾ വിരുന്നൊരുക്കുന്നു.ബുധനാഴ്ച വൈകിയിട്ട് 4ന് മൂക്കുതലയിലെ പകരാവൂർ മനക്കൽ ജയന്റെ വീട്ടുമുറ്റത്ത് വച്ചാണ് പരിപാടി. സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.പി നന്ദകുമാർ അധ്യക്ഷനാകും.എഴുത്തിൻ്റെ അമ്പതാണ്ട് തികഞ്ഞ കവി ആലങ്കോ

ട് ലീലാകൃഷ്ണന് മാനവത്തിൻ്റെ ഉപഹാര സമർപ്പണവും നടക്കും.പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ 

നാടിൻ്റെ ഗുരുനാഥനിൽ നിന്നും അനുഗ്രഹം ഏറ്റുവാങ്ങും. പി പി രാമചന്ദ്രൻ, പ്രൊഫ. എം എം നാരായണൻ

തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കും.തുടർന്ന് മാനവം ഗായക സംഘത്തിൻ്റെ 

ബിച്ചുതിരുമല അനുസ്മരണ സംഗീത സദസ് നടക്കും.