09 May 2024 Thursday

''പഠ്ന ലിഖ്ന അഭിയാൻ"സാക്ഷരതാ പദ്ധതിയുടെ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

ckmnews

''പഠ്ന ലിഖ്ന അഭിയാൻ"സാക്ഷരതാ പദ്ധതിയുടെ ആലംകോട് ഗ്രാമപഞ്ചായത്ത്  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംയുക്തമായി നടപ്പിലാകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ''പഠ്ന ലിഖ്ന അഭിയാൻ" സാക്ഷരതാ പദ്ധതിയുടെ ആലംകോട് ഗ്രാമപഞ്ചായത്ത്  പ്രവേശനോത്സവം പ്രസിഡന്റ്‌ കെ വി ഷഹീറിന്റെ  അദ്ധ്യക്ഷതയിൽ പൊന്നാനി നിയോജക മണ്ഡലം എംഎൽഎ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പഞ്ചായത്ത് പ്രേരക് പി എസ് സീനത്ത്  റിപ്പോർട്ട്‌ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ബ്ലോക്ക്‌ ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  രാംദാസ് മാഷ്,പഞ്ചായത്ത് ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹാന നാസർ,വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ബ്ലോക്ക് മെമ്പർ  കരുണാകരൻ.മെമ്പർ മാരായ പി കെ അഷ്‌റഫ്‌. ചന്ദ്രമതി, വിനീത, നിംന ചെമ്പ്ര, ആസിയ ഇബ്രാഹിം, സി കെ അഷ്‌റഫ്‌, തസ്‌നീം ബഷീർ, മൈമൂന ഫാറൂഖ്,എസ് സി പ്രൊമോട്ടർ രചന പ്രകാശൻ,ബ്ലോക്ക് പ്രേരക്  വി ജയശ്രീ  എന്നിവർ ആശംസകൾ അറിയിച്ചു.ആലംകോട് പഞ്ചായത്ത് സെക്രട്ടറി സി എൻ അനൂപ് നന്ദി പറഞ്ഞു. തുല്യതാ പഠിതാക്കൾ വളണ്ടിയർ ടീച്ചർമാരും വാർഡ് തല ആർ പി മാർ,സാക്ഷരതാ സമിതി അംഗങ്ങൾ  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.