09 May 2024 Thursday

പാവിട്ടപ്പുറത്ത് താമസിക്കുന്ന മെനാത്ത് വളപ്പിൽ ഹമീദ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

ckmnews

പാവിട്ടപ്പുറത്ത് താമസിക്കുന്ന മെനാത്ത് വളപ്പിൽ ഹമീദ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് താമസിക്കുന്ന മെനാത്ത് വളപ്പിൽ ഹമീദ്(50) നിര്യാതനായി.ഏറെ കാലമായി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.ചൊവ്വാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ മരംമില്ലിൽ മരം ഇറക്കുന്നതിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ട ഹമീദിനെ മില്ലുടമയും സുഹൃത്തുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യ. സെഫിയ

മക്കൾ. അനസ്, അനീഷ്, മുബീന.ഖബറടക്കം ബുധൻ കാലത്ത് എട്ട് മണിക്ക് പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ നടക്കും