09 May 2024 Thursday

കെ റെയിൽവിരുദ്ധ പ്രതിഷേധ സംഗമം വിജയിപ്പിക്കും:പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ

ckmnews

കെ റെയിൽവിരുദ്ധ പ്രതിഷേധ സംഗമം വിജയിപ്പിക്കും:പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ


ചങ്ങരംകുളം:സ്വതന്ത്ര കർഷകസംഘo മലപ്പുറം ജില്ലാ കമ്മിറ്റി ജനവരി 17 ന് 3 മണിക്ക് താനൂർ വട്ടത്തണിയിൽ (നിർദ്ധിഷ്ട്ട കെ. റെയിൽ സ്റ്റേഷൻ പരിസരം) സംഘടിപ്പിക്കുന്ന 

കെ - റയിൽ വിരുദ്ധ പ്രതിഷേധ സംഗമംവിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ തീരുമാനിച്ചു.കൺവെൻഷൻ ജില്ല പ്രസിഡന്റ് പി പി. യൂസഫലി ഉത്ഘാടനം ചെയ്‌തു.പൊന്നാനി കോൾ മേഖലയിൽ കോടികൾ ചെലവഴിച്ചിട്ടും പല പദ്ധതി കൾ ഇനിയും പുറത്തീകരിക്കാത്തത് കർഷക കാർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടി ക്കുന്നു.ഇത് അടിയന്തിരായി പരിഹരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.ഹമീദ് ആമയം അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് ബാഫക്കി തങ്ങൾ, സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ കെ റെയിൽ വിശദികരണം നടത്തി. ഫെബ്രുവരിയിൽ നടക്കുന്ന ജില്ല ക്യാമ്പ് ചെറവല്ലൂർ ഗുഡ്ഹോപ്‌ സ്കൂളിൽ വെച്ച് നടത്താനും, ഒഴിവ് വന്ന ഭാരവാഹി തസ്തികൾ നികത്താ നും തീരുമാനിച്ചു കർഷക സംഘം സെക്രട്ടറി ടികെ റഷീദ് സുബൈർ ചെറവല്ലൂർ, കാട്ടിൽ അഷറഫ്, നിസാർ പൊന്നാനി ഷബീർ ബിയ്യം,,ഹസ്സൻ മാറഞ്ചേരി, കെ ഹമീദ്, സലീം കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു