09 May 2024 Thursday

ആലങ്കോട് ലീലാകൃഷ്ണൻ്റെ 'സഞ്ചാരിയുടെ വഴിയമ്പലങ്ങൾ' ചർച്ച നടത്തി

ckmnews



ചങ്ങരംകുളം:കവിയും എഴുത്തുകാരനും സാംസ്കാരിക പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണെൻ്റെ എഴുത്തിൻ്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിൻ്റെ യാത്രാവിവരണ ഗ്രന്ഥം' സഞ്ചാരിയുടെ വഴിയമ്പലങ്ങൾ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയിലെ മാനവികവും ബഹുസ്വരവുമായ മൂല്യങ്ങളെ ആസ്പദമാക്കി ആ മുഖപ്രഭാഷണം നിർവ്വഹിച്ചു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.പി എസ് മനോഹരൻ എ വത്സല ടീച്ചർ ചന്ദ്രിക രാമനുണ്ണി പി.വേണുഗോപാൽ സിഎംബാലാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ.എം നിദുല ചർച്ചയുടെ അവലോകനം നടത്തി.ഇന്ത്യൻ സ്വതന്ത്ര്യ സമരത്തെ ആധികാരികവും സമഗ്രവുമായി ആവിഷ്ക്കരിക്കുന്ന ,ലാരി കോളിൻസും ഡൊമിനിക് ലാപിയറും ചേർന്ന് രചിച്ച 'സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകം കെ വിശശീന്ദ്രൻ പരിചയപ്പെടുത്തി.