09 May 2024 Thursday

ബദ്ർ മസ്ജിദ് വിപുലീകരണത്തിന് തുടക്കം കുറിച്ചു

ckmnews

ബദ്ർ മസ്ജിദ് വിപുലീകരണത്തിന് തുടക്കം കുറിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ വാദി ബദ് റിലെ ബദ്ർ മസ്ജിദിന്റെ വിപുലീകരണത്തിന് എസ്ഐകെ തങ്ങൾ മൂതൂരിന്റെ അധ്യക്ഷതയിൽ സയ്യിദ് മുത്തനൂർ തങ്ങൾ ശിലാസ്ഥാപനം നടത്തി.വിപുലീകരണ ഫണ്ടിന്റെ ആദ്യഘടു നാസ്കോ ഗ്രൂപ്പ്‌ ചെയർമാൻ എ. വി അബ്ദുൽജലീൽ  കൈമാറി.ശാക്കിർ സുഹ് രി, ഹബീബ് അദനി, ശരീഫ് ചുള്ളിയിൽ, റിയാസ് ടി. പി, അബ്ബാസ് സി. കെ, ഖാലിദ് സി. കെ, റിയാസ് ടി. വി എന്നിവർ സംബന്ധിച്ചു.