09 May 2024 Thursday

ഒതളൂർ കീഴ്പ്പാടത്ത് നടീൽ ഉത്സവം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു

ckmnews

ഒതളൂർ കീഴ്പ്പാടത്ത് നടീൽ ഉത്സവം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:ഒതളൂർ കീഴ്പ്പാടത്ത് നടീൽ ഉത്സവം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.കോട്ടപുറത്ത് വളപ്പിൽ ഷജീർ,മഞ്ജുള സി എന്നിവരുടെ നേതൃത്വത്തിൽ ഇറക്കുന്ന കൃഷിയുടെ ഞാറ് നടീൽ ആണ് ആണ് കീഴ്പാടത്ത് നടന്നത്.ആലംകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെവി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എൻ ഉണ്ണി സ്വാഗതം പറഞ്ഞു.ജില്ല പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാംദാസ്മാസ്റ്റർ, വാർഡ് മെമ്പർ ഷഹന നാസർ, വിജയൻ ആലംകോട്

കടവല്ലൂർ മണികണ്ഠൻ,സക്കീർ ഒതളൂർ എന്നിവർ ആശംസകൾ അറിയിച്ചു. കൃഷി ഓഫീസർ ടിഎം സുരേഷ് നന്ദി പറഞ്ഞു.കൃഷി ഉദ്യോഗസ്ഥർ,കർഷകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.