09 May 2024 Thursday

ഗ്ലോബൽ കെഎംസിസി പന്താവൂരിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു

ckmnews

ഗ്ലോബൽ കെഎംസിസി പന്താവൂരിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു


ചങ്ങരംകുളം; പന്താവൂർ ഗ്ലോബൽ കെഎംസിസി യുടെ നേതൃത്വത്തിൽ പന്താവൂരിലെ അപകടമേഖലകളിൽ സ്ഥാപിച്ച സേഫ്റ്റി മിറർ പാണക്കാട് സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു.പന്താവൂർ പത്തൊൻപതാം വാർഡിലെ തച്ചുപറമ്പ് റോഡിൽ മദ്രസ്സക്ക് സമീപം ഉള്ള അപകടം നിറഞ്ഞ രണ്ട് കൊടിയ വളവിലാണ് മിറർ സ്ഥാപിച്ചത്.ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് സിക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ കെ വി എം ബഷീർ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉണ്ണി ഹാജി, സിക്രട്ടറി അൽദാർമൊയ്തീൻ, കെ എം സി സി ട്രഷറർ റഫീഖ് ഒമാൻ കോഡിനേറ്റർ ഇബ്രാഹിം കൊടക്കാട്ട് കെ എം സി സി ഉപദേശക സമിതി ചെയർമാൻ ഹംസു ഏറത്ത് തുടങ്ങിയവരും നാട്ടുകാരും പങ്കടുത്തു