09 May 2024 Thursday

ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് സിഐടിയു വിൻ്റെ നേതൃത്വത്തിൽ തുടക്കമായി

ckmnews

ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് സിഐടിയു വിൻ്റെ നേതൃത്വത്തിൽ തുടക്കമായി


ചങ്ങരംകുളം:അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് നന്നംമുക്ക് പഞ്ചായത്ത് പരിധിയിൽ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു വിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളം മർവ കോംപ്ലക്സിൽ തുടക്കം കുറിച്ചു.തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്ത മെഗാ ക്യാമ്പ് എം അജയഘോഷിൻ്റെ അധ്യക്ഷതയിൽ ടി.സത്യൻ ഉദ്ഘാടനം ചെയ്തു.കെ.കെ.സതീശൻ,അനീഷ് എടപ്പാൾ ചുങ്കം എന്നിവർ സംസാരിച്ചു.പ്രദേശിക ക്യാമ്പുകൾ വരും ദിവസങ്ങളിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.