09 May 2024 Thursday

കാഴ്ചക്കാർക്ക് വിരുന്നൊരുക്കി കോൾമേഖലയിലെ ആമ്പൽപാടങ്ങൾ

ckmnews



ചങ്ങരംകുളം:കണ്ണെത്താ ദൂരത്തിൽ പരന്ന് കിടക്കുന്ന ഏക്കർ കണക്കിന് വരുന്ന കോൾ പാടങ്ങളിൽ വഴിയാത്രക്കാർക്ക് വിരുന്നൊരുക്കുകയാണ് കോൾ മേഖലയിലെ ആമ്പൽ പാടങ്ങൾ.ആമയം മുതൽ നൂനക്കടവ് വരെ വ്യാപിച്ചുകിടക്കുന്ന നൂറിൽപരം ഏക്കറിലെ ആമ്പൽപാടങ്ങളാണ് കാഴ്ചക്കാരിൽ ദൃശ്യവിരുന്നൊരുക്കി പൂത്തുലഞ്ഞ് നിൽക്കുന്നത്. കണ്ണെത്താ ദൂരത്തിൽ പരന്നു കിടക്കുന്ന ആമ്പൽപാടങ്ങളിലെ മനോഹര കാഴ്ച കാണാനെത്തുന്നവരും ഏറെയാണ്.എന്നാൽ കോൾ മേഖലയിൽ  കൃഷിയുടെ പ്രാരംഭ പ്രവർത്തി തുടങ്ങുന്നതോടെ ഇവയെല്ലാം ഇനിയുള്ള മാസങ്ങളിൽ ഈ കാഴ്ചകൾ അപ്രത്യക്ഷമാവും.കോൾ മേഖലയിൽ പുഞ്ചകൃഷിക്കായുള്ള  പമ്പിങ്ങ് പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു.ഉപ്പുങ്ങൽ പടവിലെ പുഞ്ചകൃഷിയുടെ ഭാഗമായി തോടുകളുടെ നവീകരണവും ഏറെ കുറെ തുടങ്ങിക്കഴിഞ്ഞു.നിരവധി  കോൾ പടവുകൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കോൾ മേഖലയുടെ ഹൃദയഭൂമി കൂടിയാണ്


ഷാഫി ചങ്ങരംകുളം 


ഫോട്ടോ: ഉപ്പുങ്ങൽ കോൾ പടവിലെ ആമ്പൽപാടങ്ങൾ