09 May 2024 Thursday

ആലംകോടിന്റെ കവിക്ക് ചങ്ങരംകുളം പൗരാവലി നൽകുന്ന സ്നേഹാദരം ജനുവരി 25ന് ചങ്ങരംകുളത്ത് നടക്കും

ckmnews


എഴുത്ത് ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന ആലംകോടിന്റെ കവിക്ക് ചങ്ങരംകുളം പൗരാവലി നൽകുന്ന സ്നേഹാദരം ജനുവരി 25ന് ചങ്ങരംകുളത്ത് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളം ഗാലക്സി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഇടി മുഹമ്മദ് ബഷീർ എംപി,പി ചിത്രൻ നമ്പൂതിരിപ്പാട്,സി രാധാകൃഷ്ണർ,പി സുരേന്ദ്രൻ,വികെ ശ്രീരാമൻ,ഖദീജ മുംതാസ്,മണമ്പൂർ രാജൻ ബാബു,ശിവജി ഗുരുവായൂർ,റഫീക്ക് അഹമ്മദ്,ജയരാജ് വാര്യർ,പി ജ്യോതിഭാസ്,പിടി അജയ് മോഹൻ,അഷറഫ് കോക്കൂർ,അജിത്ത് കൊളാടി,രവി തേലത്ത് തുടങ്ങിയ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.പരിപാടിയിൽ ലീലാകൃഷ്ണന്റെ കവിതകളെ ആസ്പദമാക്കി പ്രഭാഷണം നടക്കും.പരിപാടിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി നിർവഹിച്ചിരുന്നു.പി ചിത്രൻ നമ്പൂതിരിപ്പാട് രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചതായും സംഘാടകർ പറഞ്ഞു.പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ ഡോക്ടർ വി മോഹനകൃഷ്ണൻ,ബഷീർ ചങ്ങരംകുളം,ജബ്ബാർ ആലംകോട്,മൻസൂർഖാൻ,വികെ നൗഷാദ്,ജെനു മൂക്കുതല,വിവി കരുണാകരൻ,അടാട്ട് വാസുദേവൻ തുടങ്ങിയവർ  പങ്കെടുത്തു