09 May 2024 Thursday

കുടിവെള്ള പൈപ്പുകൾ റോഡുകൾ തകർക്കുന്നതായി വ്യാപക പരാതി:പലയിടത്തും കുടിവെള്ളം റോഡിലൊഴുകുന്നു

ckmnews



ചങ്ങരംകുളം:കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡുകൾ തകർക്കുന്നതായി വ്യാപക പരാതി.പദ്ധതി പൂർത്തീകരിക്കാൻ ജെസിബി ഉപയോഗിച്ച് പലയിടത്തും റോഡുകൾ കീറിയെങ്കിലും മണ്ണിട്ട് തൂർത്ത സ്ഥലങ്ങൾ പലതും കുഴികൾ ആയിരിക്കുകയാണ്.പൈപ്പ് സ്ഥാപിച്ചതിന് ശേഷം കൃത്യമായ പരിശോധ നടത്താതെ പലയിടത്തും പൈപ്പ് മൂടിയത് മൂലം കുടിവെള്ളം റോഡിലൊഴുകുന്നതായും പരാതികൾ ഉണ്ട്.ആലംകോട് പഞ്ചായത്തിലെ കോക്കൂർ തുടുപ്പിനങ്ങാട് റോഡിൽ പല സ്ഥലത്തും ഇത്തരത്തിൽ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.പലപ്പോഴും പരാതികൾ ഉയരുമ്പോൾ വെള്ളം തടഞ്ഞ് നിർത്തുകയാണ് തകർന്ന പൈപ്പുകൾ നന്നാക്കാൻ അതോറിറ്റി തയ്യാറാവുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ആലംകോട് ഗ്രിമപഞ്ചായത്ത് ഗ്രാമങ്ങൾ തോറും റോഡുകൾ കീറി കുടിവെള്ള പൈപ്പ് ലൈൻ വലിച്ചത്.എന്നാൽ അശാസ്ത്രീയമായ നിർമാണ പ്രവൃത്തികൾ ജനങ്ങളുടെ കാൽനട യാത്രപോലും ദുസ്സഹമാക്കിയിട്ടുണ്ടെന്നാണ് പരാതികൾ ഉയരുന്നത്