09 May 2024 Thursday

ശിവൻ കടവല്ലൂരിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

ckmnews

ശിവൻ കടവല്ലൂരിന്റെ

കവിതാ സമാഹാരം പ്രകാശനം ചെയ്തു.


പെരുമ്പിലാവ്:യുവ കവി ശിവൻ കടവല്ലൂരിന്റെ പ്രഥമ കവിതാ സമാഹാരമായ

പാതി ശിലയുടെ നോവ് പ്രകാശനം ചെയ്തു.കല്ലുപുറം വിദ്യ റസിഡൻസി ഹാളിൽ  നടന്ന ചടങ്ങിൽ

 കവിയും സാംസ്കാരിക പ്രവർത്തകനുമായ

ആലംങ്കോട് ലീലാകൃഷ്ണൻ റിട്ട. അധ്യാപകൻ

ഒ. മായിയ് നൽകി പുസ്തകത്തിന്റെ

പ്രകാശനം നിർവ്വഹിച്ചു.

 പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായി.കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവ കവയത്രിയും മാധ്യമ പ്രവർത്തകയുമായ

 കെ എസ് ശ്രുതി ഗുരുവായൂർ പുസ്തക പരിചയം നടത്തി.

ചടങ്ങിൽ മുൻ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എം ബാലാജി, കേരള ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി വത്സൻ

പാറന്നൂർ ,പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട് കെ പി പ്രേമൻ , സിനിമ സംവിധായകൻ രാമദാസ് കടവല്ലൂർ, സംഗീതസംവിധായകൻ നിഖിൽ പ്രഭ, അരവിന്ദൻ പണിക്കർ

തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കടവല്ലൂര്‍ വടക്കുമുറി ചോഴിയാട്ടില്‍  ശിവന്‍ കല്ലുംപുറം സെന്ററിലെ 

സി ഐ ടി യു ചുമട്ടു തൊഴിലാളിയാണ്. ചെറുപ്പം മുതൽ കവിത എഴുതാറുള്ള ശിവൻ ഒപ്പം ജോലി ചെയ്യുന്ന സഹൃദയരായ കൂട്ടുകാരുടെ നിരന്തരമായ പ്രേരണ എഴുത്ത് അല്‍പ്പം കൂടി ഗൗരവതരത്തിലാക്കി. പണിയിടങ്ങളിലെ വിശ്രമവേളകളില്‍ ശിവന്‍ മൂളുന്ന കവിതകള്‍ പകര്‍ത്തിയെഴുതി പുസ്തകമാക്കാന്‍ ഒപ്പം നിന്നതും ഇവര്‍ തന്നെയാണ്.ശിവൻ എഴുതിയ 51 കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശിവൻ എഴുതിയ ഓണപ്പാട്ടുകൾ പൊന്നോണക്കാലം എന്ന പേരിൽ സംഗീത ആൽബമായ് പുറത്തിറക്കിയിരുന്നു.

ലൈബ്രറി കൗൺസിൽ കടവല്ലൂർ പഞ്ചായത്ത് കൺവീനർ എം കെ ലക്ഷ്മണൻ സ്വാഗതവും

അമീർ കല്ലുംപുറം നന്ദിയും പറഞ്ഞു.ഗ്രീൻ ബുക്ക്സാണ്

കവിതാസമാഹാരത്തിന്റെ

 പ്രസാദകർ .