09 May 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂരിൽ ആലിന് സമീപം അപകടം:മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ckmnews

  • ചങ്ങരംകുളം കാഞ്ഞിയൂരിൽ ആലിന് സമീപം അപകടം:മൂന്ന് പേർക്ക് ഗുരുതര പരിക്ക്


ചങ്ങരംകുളം:കാഞ്ഞിയൂർ ആലിന് സമീപം കാറും രണ്ട് ബൈക്കുകളും അപകടത്തിൽ പെട്ട് ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് ഗുരുതര പരിക്ക്.എരമംഗലം സ്വദേശികളായ ഷൈജു, രാമൻ,കാഞ്ഞിയൂർ സ്വദേശി ഇസ്മായിൽ എന്നിവർക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും നാട്ടുകാരും ചങ്ങരംകുളം കെയർ ആംബുലൻസ് ഡ്രൈവേഴ്സും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു