27 April 2024 Saturday

റെക്കോർഡിന്റെ പൊൻ തിളക്കവുമായി അഞ്ചാം ക്ലാസുകാരി ആർദ്ര.എൻ.നായർ

ckmnews

റെക്കോർഡിന്റെ പൊൻ തിളക്കവുമായി അഞ്ചാം ക്ലാസുകാരി ആർദ്ര.എൻ.നായർ


എടപ്പാൾ:പോട്ടൂർ  മോഡേൺ ഹയർസെക്കൻഡറി സ്കൂളിലേക്ക് വീണ്ടും ഒരു റെക്കോർഡ് നേട്ടം.വെറും 58 സെക്കൻഡിൽ 170 ഇന്ത്യൻ നദികളുടെ പേരുകൾ പറഞ്ഞുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് അഞ്ചാം ക്ലാസുകാരിയായ ആർദ്ര.എൻ.നായർ.ആനക്കര മുണ്ടറക്കോട് നിരേഷിന്റെയും രജിതയുടെയും മകൾ ആണ് ആർദ്ര.ഓർമശക്തിയിൽ ഏവരെയും അതിശയിപ്പിക്കുന്ന ഈ മിടുക്കി പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഒട്ടും പിറകിലല്ല.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ മോഡേൺ  എച്ച്എസ് പോട്ടൂരിലെ രണ്ടാം ക്ലാസുകാരനായ സച്ചിൻ മാധവിന് തൊട്ടുപിന്നാലെയാണ്  ആർദ്ര.എൻ. നായർ ഈ നേട്ടം കരസ്ഥമാക്കിയത്