09 May 2024 Thursday

വിമൻ ജസ്റ്റിസ് മൂവ് മെന്റ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ckmnews

വിമൻ ജസ്റ്റിസ് മൂവ് മെന്റ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


ചങ്ങരംകുളം:വാളയാർ സി.ബി.ഐ കുറ്റപത്രം നീതി നിഷേധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് വിമൻ ജസ്റ്റിസ് മൂവ് മെന്റ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പ്രകടനം നടന്നു.സംസ്ഥാന  സെക്രട്ടറി സീനത്ത് കോക്കൂർ, ജില്ലാ സമിതി അംഗങ്ങളായ എം.എം.ഖദീജ,ഷഹന സലാം, പൊന്നാനി മണ്ഡലം കൺവീനർ റഷീദ റ ഫീഖ്,പഞ്ചായത്ത് കൺവീനർമാരായ ആരിഫ ഹുസൈൻ, മാസിദ ഖലീൽ, നസിയ മണമ്മൽ,റബീന സലാം തുടങ്ങിയവർ നേതൃത്വം നൽകി