09 May 2024 Thursday

അപകട കെണിയൊരുക്കി സംസ്ഥാനപാതയിൽ പുൽ കാട്:വെട്ടി നീക്കാനാളില്ല

ckmnews

അപകട കെണിയൊരുക്കി സംസ്ഥാനപാതയിൽ പുൽ കാട്:വെട്ടി നീക്കാനാളില്ല


എടപ്പാൾ:പാതയോരങ്ങളിൽ  പുൽ കാടുകൾ വളരുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ പന്താവൂർ പാടത്താണ് സംഭവം.നിരവധി അപകടങ്ങൾക്ക് സാക്ഷ്യം  വഹിക്കേണ്ടി വന്ന പ്രദേശത്താണ് യാത്രക്കാർക്ക് ഭീഷണിയാകും വിധം പുൽച്ചെടികൾ വളർന്നു റോഡിലേക്ക് എത്തിയിരിക്കുന്നത്.സമീപത്തെ ഊ സ്കൂളിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവം. അപകട ഭീഷണി ഉയർത്തുന്ന റോഡരികിലെ തണൽ മരങ്ങൾ വെട്ടി മാറ്റുന്ന പ്രവർത്തികൾ നടന്ന് വരുന്നുണ്ടെങ്കിലും റോഡിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന പുൽക്കാടുകൾ വെട്ടിമാറ്റത്തതിൽ പ്രതിഷേധങ്ങളും ഉയർന്നുതുടങ്ങിയിട്ടുണ്ട്

 അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം