26 April 2024 Friday

രോഗിയുടെ യാത്രാപ്രശ്നം കേട്ടറിഞ്ഞു:സഞ്ചാര സൗകര്യമൊരുക്കി അയ്യൂബിയുടെ സാന്ത്വന സ്പർശം

ckmnews

രോഗിയുടെ യാത്രാപ്രശ്നം കേട്ടറിഞ്ഞു:സഞ്ചാര സൗകര്യമൊരുക്കി അയ്യൂബിയുടെ സാന്ത്വന സ്പർശം


പടിഞ്ഞാറങ്ങാടി:തണ്ണീർക്കോട് കൂറ്റനാട് റോഡിൽ വയലിനോട് ചേർന്ന് താമസിക്കുന്ന ഏതാനും കടുംബങ്ങൾക്ക് പുറം ലോകത്തെത്താൻ യാത്രാ സൗകര്യം ഒരുക്കി അയ്യൂബിയുടെ സാന്ത്വന സ്പർശം.മഴക്കാലത്ത് കാൽ തെറ്റിയാൽ വീണ് പോകുമാറുള്ള തോടിൻ വക്കത്തു കൂടി ഹൃദ്രോഗം കൊണ്ടും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൊണ്ടും പ്രയാസപ്പെട്ടിരുന്ന ഹൈദ്രോസ് ഉൾപ്പെടെയുള്ളവർ ആശുപത്രി ആവശ്യങ്ങൾ പോലും നിറവേറ്റാൻ.പറക്കുളം അയ്യൂബി എജ്യുസിറ്റിയിലെ ഹാദിയ വിദ്യാർത്ഥിനിയായിരുന്ന ഹൈദ്രോസിന്റെ മകൾ മുഖേന വിവരം ശ്രദ്ധയിൽ പെട്ട സലാഹുദ്ധീൻ അയ്യൂബി മാനേജ്മെൻ്റ് ആണ് പ്രദേശത്തെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാനെത്തിയത്.ഇടക്കിടെ മാരകമായി ശ്വാസതടസ്സം അനുഭവപ്പെടാറുള്ള ഹൈദ്രോസിനും പരിസരവാസികൾക്കും ഇനി സമാധാനിക്കാം.ആഴ്ചകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ കോൺക്രീറ്റ് സ്ലാബിൽ 30 മീറ്ററിലേറേ ദൂരം വിശാലമായ റോഡ് യാഥാർത്ഥ്യമാക്കി.പ്രസിഡൻ്റ് ഒറവിൽ ഹൈദർ മുസ്ലിയാറുടെ അദ്ധ്യക്ഷതയിൽ കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉൽഘാടനം നിർവ്വഹിച്ചു.അബ്ദുൽ കബീർ അഹ്സനി, സി സൈദാലി, ഒ ഹൈദറലി, യു. പി അലി മാസ്റ്റർ, മുഹമ്മദ് കോയ ഹാജി, ഫൈസൽ സഖാഫി, ജഅഫർ അസ്ഹരി, എ. പി അശ്റഫ്, ഇ. വി. എ നസീർ, ശംഫിൽ എന്നിവർ സംബന്ധിച്ചു.