09 May 2024 Thursday

കീഴ്പാടത്ത് മുണ്ടകൻ ഞാറ് നടീലിന്റെ സമാപന പരിപാടി സംഘടിപ്പിച്ചു

ckmnews

കീഴ്പാടത്ത് മുണ്ടകൻ  ഞാറ് നടീലിന്റെ സമാപന പരിപാടി സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലംകോട് കോക്കൂർ പാടശേഖരത്തിലെ കീഴ്പാടത്ത് 25 ഏക്കറിൽ മുണ്ടകൻ ഞാറ് നടീലിന്റെ സമാപന പരിപാടി സംഘടിപ്പിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ മൈമൂനഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ ഉൽഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാംദാസ് മാസ്റ്റർ മുഖ്യാതിഥിയായി.ആലംകോട് ഗ്രാമപഞ്ചായത്ത് വികസന  കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷരീഫ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ റീസപ്രകാശ്,പഞ്ചായത്ത് മെമ്പർ സുജിത സുനിൽ,കൃഷി ഓഫീസർ ടിഎം സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു.പാടശേഖരസമിതി സെക്രട്ടറി വി മുഹമ്മദ് നന്ദി അറിയിച്ചു.കർഷകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.