09 May 2024 Thursday

സി പി ഐ എം കടവല്ലൂർ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ ശ്രം ക്യാമ്പ് നടത്തി

ckmnews

സി പി ഐ എം കടവല്ലൂർ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ ശ്രം ക്യാമ്പ് നടത്തി


ചങ്ങരംകുളം:സി പി ഐ എം കടവല്ലൂർ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്ഷയ കേന്ദ്രവുമായി സഹകരിച്ച്   ആധാർ - മൊബൈൽ ബന്ധിപ്പിക്കൽ, ഇ ശ്രം തൊഴിൽ കാർഡ് നൽകൽ, പി വി സി റേഷൻ കാർഡ് ആക്കൽ എന്നിവക്കുള്ള ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ നിഷിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി അനസ് അധ്യക്ഷത വഹിച്ചു.എൽ സി അംഗം ശോഭന യൂ പി സ്വാഗതവും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി സുർജിത് നന്ദിയും പറഞ്ഞു.ക്യാമ്പിൽ 200 ൽ അധികം ആളുകൾ പങ്കെടുത്തു.