27 April 2024 Saturday

ബാലഗോകുലം തിരൂർ ജില്ല ഭഗിനി ശിബിരം കുറ്റിപ്പാല മാതാ അമൃതാനന്ദമയി മഠത്തിൽ നടന്നു

ckmnews

ബാലഗോകുലം തിരൂർ ജില്ല ഭഗിനി ശിബിരം കുറ്റിപ്പാല മാതാ അമൃതാനന്ദമയി മഠത്തിൽ നടന്നു


എടപ്പാൾ:കുറ്റിപ്പാല മാതാ അമൃതാനന്ദമയി മഠത്തിൽ വച്ച് നടന്ന ബാലഗോകുലം തിരൂർ ജില്ല ഭഗിനി ശിബിരം സ്വാദിക സുരേഷ്(ഫ്ലവേഴ്സ് ചാനൽ ചക്കപ്പഴം സീരിയൽ ഫെയിം)ഉദ്ഘാടനം ചെയ്തു.ആശ( ബാലഗോകുലം  എടപ്പാൾ താലൂക്ക് അധ്യക്ഷ)അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹരീന്ദ്രൻ മാസ്റ്റർ(ബാലഗോകുലം സംസ്ഥാന സമിതി അംഗം)

മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഭഗിനി പ്രമുഖ് ഹർഷ സന്തോഷ്.ബാലഗോകുലം മലപ്പുറം മേഖല സംഘടനാ കാര്യദർശി ഡോക്ടർ വി ശ്രീകാന്ത്,ബാലഗോകുലം തിരൂർ ജില്ല കാര്യദർശി നിധിൻ ദാസ്,ബാലഗോകുലം  എടപ്പാൾ താലൂക്ക് കാര്യദർശി ഗിരീഷ് എന്നിവർ സംസാരിച്ചു.മയിൽപ്പീലി യങ് സ്കോളർഷിപ്പ് സംസ്ഥാന അവാർഡ് നേടിയ എൻഎസ്  ഭാനവ്,നേഹ ഗിരീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു