26 April 2024 Friday

തവനൂർ വൃദ്ധമന്ദിരത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

ckmnews

തവനൂർ വൃദ്ധമന്ദിരത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തവനൂർ വൃദ്ധസദനത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അക്ബർ കുഞ്ഞു.സി എം അധ്യക്ഷത വഹിച്ചു. ഫാദർ ജയദാസ് മിത്രൻ മുഖ്യ പ്രഭാഷണം നടത്തി. സുപ്രണ്ട്

സിദ്ധിഖ് ചുണ്ടക്കാടൻ, 

ബാലചന്ദ്രൻ മുല്ലപ്പള്ളി,ശിബിൻ ലാൽ, അനിതാ മേരി പി എസ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.