09 May 2024 Thursday

വഖഫ് ഭൂമി സംരക്ഷണത്തിനു രാഷ്ട്രീയാതീതമായി ഒന്നിക്കണം :മന്ത്രി വി അബ്ദുറഹ്മാൻ

ckmnews

വഖഫ് ഭൂമി സംരക്ഷണത്തിനു രാഷ്ട്രീയാതീതമായി ഒന്നിക്കണം :മന്ത്രി വി അബ്ദുറഹ്മാൻ


ചങ്ങരംകുളം: വഖഫ് ഭൂമികളുടെ സംരക്ഷണത്തിന് രാഷ്ട്രീയാതീതമായി ഒന്നിക്കണമെന്നും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും കേരള കായിക,വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ ശാക്തീകരണത്തിൽ സ്വകാര്യസ്ഥാപനങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും കേരളത്തിലും പുറത്തുമുള്ള മർക്കസ് സ്ഥാപനങ്ങൾ വൈജ്ഞാനിക തൊഴിൽ രംഗത്ത് സാധ്യമാക്കിയ മുന്നേറ്റം സർവ്വരേയും അത്ഭുതപ്പെടുത്തുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 പന്താവൂർ ഇർശാദിൽ പഠനം പൂർത്തിയാക്കിയ സഹ്റത്തുൽ ഖുർആൻ-ഹാദിയ വിമൻസ് കോളേജ് വിദ്യാർത്ഥികൾകളുടെ ബിരുദധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ഇർശാദ് ചെയർമാൻ ആയിരുന്ന എം വി ഉമർ മുസ്‌ലിയാരുടെ പേരിൽ സാമൂഹിക പ്രതിബദ്ധതയുള്ള മതപണ്ഡിതന് ഏർപ്പെടുത്തിയ അവാർഡ് എം അബ്ദുല്ലക്കുട്ടി മുസ്ലിയാരും പ്രതിഭാശാലിയായ വിദ്യാർഥിക്കുള്ള അവാർഡ് ഇർശാദ് ഹാദിയ വിമൻസ് കോളേജ് വിദ്യാർഥിനി വി എ നിഷിതയും ഏറ്റുവാങ്ങി.

അടുത്ത അധ്യയന വർഷത്തേക്കുള്ള സഹ്റ-ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പ്രവേശനോദ്ഘാടനം മന്ത്രി നിർവഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ ഹജ്ജ് ഹെൽപ്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു.ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ സിദ്ദിഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.അൽഹാജ് സയ്യിദ് മുടീസ് തങ്ങൾ, എസ് ഐ കെ തങ്ങൾ, എം ഹൈദർ മുസ്‌ലിയാർ, വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, എ മുഹമ്മദുണ്ണി ഹാജി, അബ്ദുൽ ബാരി സിദ്ദീഖി, കെ പി എം ബഷീർ സഖാഫി, അഹ്മദ് ബാഖവി പ്രസംഗിച്ചു.