26 April 2024 Friday

എസ് വൈ എസ് എടപ്പാൾ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിന് തുടക്കമായി

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിന് തുടക്കമായി


ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം സോൺ ഘടകങ്ങളിൽ ടീം ഒലീവ് അംഗങ്ങൾക്ക് സംഘടിപ്പിക്കുന്ന സ്ട്രൈറ്റ് ലൈൻ ക്യാമ്പ് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ തുടക്കമായി.ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പ് സമസ്ത പൊന്നാനി മേഖല ജനറൽ സെക്രട്ടറി എം ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങൾ സിയാറത്തിന് നേതൃത്വം നൽകി ഇബ്രാഹീം കരീം ബാഖവി ആധ്യക്ഷത വഹിച്ചു. സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ, വാരിയത്ത് മുഹമ്മദലി, മുഹമ്മദലി ഫൈസി, നൗഫൽ സഅദി, നജീബ് അഹ്സനി പ്രസംഗിച്ചു. ഇ കെ മുഹമ്മദ് കോയ സഖാഫി, അബ്ദുൽ കലാം മാവൂർ, എൻ വി അബ്ദു റസാഖ് സഖാഫി,അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി , മുനീർ പാഴൂർ, അബ്ദുൽ ജലീൽ ബാഖവി, ശിഹാബുദ്ധീൻ സഖാഫി, സൈനുദ്ദീൻ തെങ്ങിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും