09 May 2024 Thursday

ഹാദിയ , സഹ്റ കോൺ വൊകേഷൻ ശനിയാഴ്ച പന്താവൂർ ഇർശാദിൽ

ckmnews

ഹാദിയ , സഹ്റ കോൺ വൊകേഷൻ ശനിയാഴ്ച  പന്താവൂർ ഇർശാദിൽ


ചങ്ങരംകുളം :കോഴിക്കോട് മർകസ് കേന്ദ്രീകൃതമായി പന്താവൂർ ഇർശാദിൽ പ്രവർത്തിക്കുന്ന ഹാദിയ , സഹ്റ കോഴ്സുകളിൽ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള കോൺവൊകേഷൻ നാളെ 2.30 ന് ഇർശാദ് കാമ്പസിൽ നടക്കും.

  ഹജ്ജ്, വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി വിദ്യാർത്ഥികൾക്ക് സനദ് ധാനം നിർവഹിക്കും. ഇർശാദ് ചെയർമാൻ എം വി ഉമർ മുസ് ലിയാർ അനുസ്മരണത്തിന് സയ്യിദ് മുടീസ് തങ്ങൾ നേതൃത്വം നൽകും .