27 April 2024 Saturday

എ ജെ ബി സ്കൂള്‍ ചേകനൂർ നല്ലപാഠം ക്ലബ് ഡ്രസ്സ് ബാങ്ക് സംഘടിപ്പിച്ചു

ckmnews

എ ജെ ബി സ്കൂള്‍ ചേകനൂർ നല്ലപാഠം ക്ലബ് ഡ്രസ്സ് ബാങ്ക് സംഘടിപ്പിച്ചു


 എടപ്പാൾ:കുട്ടികളില്‍ സഹാനുഭൂതിയും സാഹോദര്യ സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ചേകനൂർ എ ജെ ബി സ്കൂള്‍ നല്ലപാഠം ക്ലബിന്റെ നേതൃത്വത്തില്‍ ഡ്രസ്സ് ബാങ്ക് എന്ന പദ്ധതി സംഘടിപ്പിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദിന്റെ അധ്യക്ഷതയില്‍ 

പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ നിർവഹിച്ചു. സലീമ ടീച്ചര്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ വിശദീകരണം നല്ലപാഠം കോഡിനേറ്റർ ടി പി അനില്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. ശ്രീജ പാറക്കല്‍, അക്ബര്‍  പനച്ചിക്കല്‍, റഷീദ് കുഞ്ഞിപ്പ, ബഷീര്‍ കക്കിടിക്കൽ, അബ്ദുള്ളക്കുട്ടി ഹാജി ചേകനൂർ, ഖലീല്‍ വാഫി എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു. നല്ലപാഠം കോഡിനേറ്റർ സി പി സതി ടീച്ചര്‍ നന്ദി പറഞ്ഞു.