09 May 2024 Thursday

ബിച്ചു തിരുമല നരണിപ്പുഴ ഷാനവാസ് അനുസ്മരണം ഡിസംബർ 26 നടക്കും

ckmnews

ബിച്ചു തിരുമല നരണിപ്പുഴ ഷാനവാസ് അനുസ്മരണം

ഡിസംബർ 26 നടക്കും


ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല നരണിപ്പുഴ ഷാനവാസ് അനുസ്മരണവും റോഡ് റീൽ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സമ്മാനം നേടിയ വിശ്വജിത്ത് വിനോദിന് അനുമോദനവും ഡിസംബർ 26 ന് വൈകുന്നേരം 4.00 മണി മുതൽ ചങ്ങരംകുളം ‘കാണിസിനിമ’ യിൽ നടക്കും.അഡ്വ. ഇ. സിന്ധു ( പ്രസിഡണ്ട്, പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത്),കെ. വി. ഷഹീർ( പ്രസിഡണ്ട്,ആലങ്കോട് പഞ്ചായത്ത്),മിസിരിയ സൈഫുദ്ദീൻ( പ്രസിഡണ്ട്, നന്നംമുക്ക് പഞ്ചായത്ത്), സി.എസ്.മീനാക്ഷി,സുദേവൻ, മണികണ്ഠൻ പട്ടാമ്പി,സുദീപ് പാലനാട്,അചുതാനന്ദൻ,അശോക് കുമാർ, അസു ഷാനവാസ്, വിശ്വജിത്ത് വിനോദ് എന്നിവർ പങ്കെടുക്കും.തുടർന്ന് ദ് സ്റ്റേജ് ( സംവിധാനം: വിശ്വജിത്ത് വിനോദ്) ഡോർ ടു ഡോർ ( സംവിധാനം : നരണിപ്പുഴ ഷാനവാസ്) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.