09 May 2024 Thursday

കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലേക്ക് യോഗ്യത നേടി കുമരനെല്ലൂർ സ്വദേശി മുർഷിദ്

ckmnews

കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലേക്ക് യോഗ്യത നേടി കുമരനെല്ലൂർ സ്വദേശി മുർഷിദ്


ചങ്ങരംകുളം:കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലേക്ക് യോഗ്യത നേടി കുമരനെല്ലൂർ എഞ്ചിനീയർ റോഡ്  സ്വദേശി മുർഷിദ്.കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ഓപ്പൺ ട്രയൽസിൽ ആണ് മുർഷിദ് യോഗ്യത നേടിയത്.അണ്ടർ 16 ഇന്ത്യൻ നാഷണൽ ഫുട്ബോൾ ക്യാമ്പിൽ കഴിഞ്ഞ വർഷങ്ങളിൽ യോഗ്യത നേടിയിരുന്നു.വടക്കാഞ്ചേരി സ്വകാര്യ കോളേജിൽ  ഒന്നാം വർഷ ബി എസ് സി മാത്‍സ്  വിദ്യാർത്ഥിയാണ് മുർഷിദ്.തൃശ്ശൂർ റെഡ് സ്റ്റാർ ക്ലബ്ബിന്റെ കായികതാരമാണ്.എഞ്ചിനീയർ റോഡ് സ്വദേശികളായ ബഷീറിന്റെയും സാബിറയുടെയും മകനാണ് മുർഷിദ്.