09 May 2024 Thursday

മൂക്കുതല ഹൈസ്കൂൾ എസ്എസ്എൽസി 96 ബാച്ച് സംഗമത്തിനായി ഒരുങ്ങി

ckmnews

മൂക്കുതല ഹൈസ്കൂൾ എസ്എസ്എൽസി 96 ബാച്ച് സംഗമത്തിനായി ഒരുങ്ങി


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ എസ്എസ്എൽസി 96 ബാച്ച് സംഗമത്തിനായി അണിഞ്ഞൊരുങ്ങി.നീണ്ട 25 വർഷങ്ങൾക്ക് ശേഷം ഡിസംബർ 26 നാണ് തങ്ങൾ വേർപിരിഞ്ഞ കലാലയത്തിൽ നിന്ന് 1996ൽ പിരിഞ്ഞു പോയ പഴയ കൂട്ടുകാർ സ്കൂളിൽ ഒത്തു ചേരുന്നത്.വിപുലമായ പരിപാടികളാണ് സംഘാടകർ സംഘമത്തിനായി ഒരുക്കിയിരിക്കുന്നത്.96 ൽ പിരിഞ്ഞ് പോയ 600 ഓളം വരുന്ന സഹപാഠികളെ കണ്ടെത്താൻ മാസങ്ങളായി നടത്തി വന്ന പരിശ്രമങ്ങൾ വിജയം കണ്ടതായി സംഘാടകർ പറഞ്ഞു.വിദേശത്തും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമായി ചിതറിക്കിടന്ന നിരവധി സഹപാഠികളെ ഇതിനോടകം കണ്ടത്തി.26ന് കാലത്ത് 9 മുതൽ വൈകിയിട്ട് 4 വരെ നടക്കുന്ന സംഗമം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ