09 May 2024 Thursday

സി എ കുഞ്ഞുമോൻ അനുസ്മരണം:സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

ckmnews

സി എ കുഞ്ഞുമോൻ അനുസ്മരണം:സ്മൃതി സദസ്സ് സംഘടിപ്പിച്ചു.


ചങ്ങരംകുളം:പൊന്നാനി താലൂക്കിൽ വിശിഷ്യ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ  സിപിഐ എം കെട്ടിപ്പടുക്കാൻ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച സിഎ കുഞ്ഞുമോൻ്റെ അഞ്ചാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി ഇപ്പോൾ ജീവിച്ചിരിക്കുന്ന അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരെ പങ്കെടുപ്പിച്ച് സ്മൃതി സദസ് സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗം  

പി വിജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം 

പി ജ്യോതിഭാസ്, സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, സി രാമകൃഷ്ണൻ. വി വി കുഞ്ഞുമുഹമ്മദ്, ഇ ബാലകൃഷ്ൻ, കെ പി രാജൻ, കെ പി വേണു എന്നിവർ സംസാരിച്ചു.സിപിഐ എം ആലങ്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ വി ഉണ്ണി സ്വാഗതവും സുകുമാരൻ നന്ദിയും പറഞ്ഞു