09 May 2024 Thursday

ഗോൾപോസ്റ്റിൽ കാവൽ കാരാനായി അവൻ ഇനി ഇല്ല ഫുട്ബോൾ താരം ഹാരിസിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും

ckmnews

ഗോൾപോസ്റ്റിൽ കാവൽ കാരാനായി അവൻ ഇനി ഇല്ല


ഫുട്ബോൾ താരം ഹാരിസിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും


ചങ്ങരംകുളം:കായിക രംഗത്തെ അതുല്ല്യ പ്രതിഭ,കളിക്കളങ്ങളിൽ ഗോൾ പോസ്റ്റിലെ വിശ്വസിക്കാൻ കഴിയുന്ന കാവൽക്കാരൻ.ചെറുപ്രായം മുതൽ കോലിക്കരയിലെയും സമീപ പ്രദേശങ്ങളിലെയും ഫുട്ബോൾ കളിക്കളങ്ങളിലെ ഹീറോ,ഒറ്റ തവണ പരിചയപ്പെട്ടാൽ മതി ആരും മറന്നു പോവാത്ത വ്യക്തിത്വം.എത്ര വിഷമഘട്ടത്തിലും സൗഹൃദങ്ങളെ പുഞ്ചിരി കൊണ്ട് മാത്രം സ്വീകരിച്ച ഹാരിസിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ കണ്ണീർ വാർക്കുകയാണ് ചങ്ങരംകുളം കോലിക്കര ഗ്രാമം.ബുധനാഴ്ച രാത്രി പത്തരയോടെ കോലിക്കരയിൽ തന്നെ നടന്ന അപകടത്തിൽ പെട്ടത് ഹാരിസ് ആണെന്നറിഞ്ഞതോടെ രാത്രി 12 മണി ആയിട്ടും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത് നൂറ് കണക്കിന് ആളുകളാണ്.സ്വദേശത്തും വിദേശത്തുമായി ഒരു കൂട്ടം സൗഹൃദ വലയങ്ങളുള്ള സൗമ്യനായ ഹാരിസ് തങ്ങളോട് വിട പറഞ്ഞ വാർത്ത സമൂഹമാധ്യമങ്ങിലും വാർത്താ ചാനലിലും അറിഞ്ഞതോടെ പലരും ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞു. 34 കാരനായ ഹാരിസ് ഏതാനും ദിവസം മുമ്പാണ് ദുബായിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റുമോർട്ടത്തിന് വീട്ടിലെത്തിച്ച ഹാരിസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ (17-12-2021) കോക്കൂർ പാവിട്ടപ്പുറം ജുമാ മസ്ജിദ്ൽ ഖബറടക്കം നടത്തും.