09 May 2024 Thursday

പരിമിതികളെ തോൽപിച്ച് ചങ്ങരംകുളം കിഴിക്കര സ്വദേശിക്ക് സ്റ്റേറ്റ് പാര പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം

ckmnews

പരിമിതികളെ തോൽപിച്ച് ചങ്ങരംകുളം കിഴിക്കര സ്വദേശിക്ക് സ്റ്റേറ്റ് പാര പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം


ചങ്ങരംകുളം :പരിമിതികളെ തോൽപിച്ച് ചങ്ങരംകുളം കിഴിക്കര സ്വദേശി നേടിയത് സ്റ്റേറ്റ് പാര പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം.ആലപ്പുഴയിൽ വെച്ചു നടന്ന സ്റ്റേറ്റ് പാരപവർ ലി്റ്റിങ്ങിലാണ് അണ്ടർ  49 കിലോ വിഭാഗത്തിൽ മുബീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കിഴിക്കര സ്വദേശിയായ മുബീൻ ചങ്ങരംകുളം വർക്കൗട്ട് വേൾഡ് ഫിറ്റ്നസ് ക്ളബ്ബിൽ ഉമ്മർ, നൗഫൽ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിയത്.കോട്ടില വളപ്പിൽ സൈനുദ്ധീൻ -ആരിഫ എന്നിവരുടെ മകനാണ് മുബീൻ.