09 May 2024 Thursday

പ്രതിസന്ധികൾക്കിടയിൽ ക്രിസ്തുമസ് വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് വ്യാപാരികൾ

ckmnews

പ്രതിസന്ധികൾക്കിടയിൽ ക്രിസ്തുമസ് വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് വ്യാപാരികൾ


ചങ്ങരംകുളം:കോവിഡ് ദുരിതം തീർത്ത പ്രതിസന്ധികൾക്കിടയിൽ വീണ്ടും ഒരു ക്രിസ്തുമസ് വിപണി.കോവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ജീവിതം താളം തെറ്റിച്ചെങ്കിലും പുതിയ പ്രതീക്ഷകളിൽ വിശ്വാസം അർപ്പിച്ച് ക്രിസ്തുമസ് വിപണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.നഷ്ടപ്പെട്ട രണ്ട് വർഷം നഷ്ടക്കണക്കുകൾ നിരത്തി വിലപിക്കുമ്പോഴും പുതുവർഷം പുതുപുലരിയാവും എന്ന പ്രതീക്ഷയും വ്യാപാരികൾ പങ്ക് വെക്കുന്നു.വർണ്ണ വിസ്മയങ്ങൾ തീർത്ത് നക്ഷത്രങ്ങളും അപ്പൂപ്പൻ വേഷങ്ങളും ക്രിസ്തുമസ് കേക്കുകളും പലഹാരങ്ങളും വിപണിയിൽ സജീവമായിട്ടുണ്ട്.50 രൂപ മുതൽ 500 ഉം 1000 ഉം രൂപ വില വരുന്ന എൽഇഡി നക്ഷത്രങ്ങൾ വരെ വിവിധ മോഡലുകളിൽ വിപണിയിൽ ലഭ്യമാണ്.കേക്ക് വിപണിയിലും വിവിധ പരീക്ഷണങ്ങൾ നടത്തുന്ന തിരക്കിലാണ് ബേക്കറി ഉടമകൾ.കോവിഡ്  പ്രതിസന്ധി വിവിധ  തൊഴിൽ മേഖലയെ ബാധിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാധാരണക്കാർ ആഘോഷങ്ങളെ വലിയ രീതിയിൽ സ്വീകരിക്കുന്നില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ സ്റ്റോക്കിറക്കി ഒരു നല്ല വിപണി സ്വപ്നം കാണുകയാണ് വ്യാപാരികൾ.