09 May 2024 Thursday

കേരള വനിത ലീഗ് മൽസരം നിയന്ത്രിക്കാൻ ചാലിശ്ശേരി ജിസിസി ക്ലബ്ബ് അംഗം ഷൈബിൻ

ckmnews

കേരള വനിത ലീഗ് മൽസരം നിയന്ത്രിക്കാൻ

ചാലിശ്ശേരി ജിസിസി ക്ലബ്ബ് അംഗം ഷൈബിൻ 


ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ക്ലബ്ബ് അംഗം ഷൈബിൻ കേരള ഫുട്ബോൾ അസോസിയേഷൻ കീഴിൽ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഗ്രാമത്തിന് ആഹ്ലാദം പകർന്നു.ഷൈബിൻ തൃശൂരിൽ നടക്കുന്ന  കേരള വനിതാ ലീഗ് ഫുട്ബോളിൽ തിങ്കളാഴ്ച വൈകീട്ട് ആറിന്  കടത്തനാട് രാജ എഫ് എ- ഡോൺ ബോസ്കോ  തമ്മിലുള്ള  മൽസരത്തിൽ പ്രധാന റഫറിയായി ഇരുപത്തിയഞ്ച് ക്കാരൻ വിസിൽ മുഴക്കി മൈതാനത്ത് പാറി നടക്കും.ചാലിശ്ശേരി കുന്നത്തേരി പരു വിങ്ങൽ സിദ്ധി - ആമിന ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് ഷൈബിൻ .ചെറുപ്രായത്തിൽ തന്നെ പന്ത് കളിയാൽ ഏറെ ഇഷ്ടം തോന്നി.ഹൈസ്കൂൾ, കോളേജ് പ0ന കാലത്ത് പെരിങ്ങോട്  സ്കൂൾ ടീം   ,ഈവനിംഗ് ടീം 

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്  ടീമുകളിൽ കളിച്ചു. കഴിഞ്ഞ ആറ് വർഷത്തിലധികമായി ചാലിശേരി ജിസിസി ക്ലബ്ബിൽ സജീവമാണ്.തമിഴ്നാട്  ദിൻഡിഗുലിൽ ഫിസിക്കൽ എജ്യുക്കേഷൻ ടെസ്റ്റ് പാസായി .കാറ്റഗറി അഞ്ചിൽ പ്രവേശിച്ച് കഴിഞ്ഞ നാല് വർഷമായി ഡിസോൺ മൽസരങ്ങളിലും കഴിഞ്ഞ വർഷം  ഇൻറർസോൺ കളിയും  നിയന്ത്രിച്ചിരുന്നു.റഫറിങ് പ്രമോഷൻ ടെസ്റ്റിൽ പാസായാണ്   കാറ്റഗറി നാലിൽ  എത്തി കെഎഫ്എ ക്ക് കീഴിലെത്തിയത്.ഒരു മാസം നീണ്ട് നിൽക്കുന്ന കേരള വനിതാ ലീഗ് മൽസരം നിയന്ത്രിക്കുവാൻ ഷൈബിന് ലഭിച്ച നേട്ടത്തിൽ കുടുംബവും ,ഗ്രാമവും ,ജിസിസി ക്ലബ്ബും ഏറെ സന്തോഷത്തിലാണ്.ഫിഫ റഫറിയാക്കുവാൻ ആഗ്രഹിക്കുന്ന ഷൈബിന് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ഗ്രാമവാസികൾ .