09 May 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നാർമടിപ്പുടവ നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല

നാർമടിപ്പുടവ നോവൽ ചർച്ച നടത്തി


ചങ്ങരംകുളം:കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാറാ തോമസിൻ്റെ നാർ മടിപ്പുടവ എന്ന നോവൽ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു. ആമുഖ പ്രഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത്,അനാചാരങ്ങളുടെ ജീർണ്ണതയിൽ നിന്ന് ഒരു സമുദായം മൂന്നു തലമുറകൾ കൊണ്ട് വിമോചനം നേടുന്നതിൻ്റെ ആവിഷ്കാരമാണ് നാർ മടിപ്പു ടവയെന്ന് വിശദീകരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി. ഡോ.എം നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. എവത്സല ടീച്ചർ നളിനി പയ്യന്നൂർ ചന്ദ്രിക രാമനുണ്ണി കൃഷ്ണൻ നമ്പൂതിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.എരമംഗലം സ്വദേശിയായ ഷൗക്കത്തലി ഖാൻ രചിച്ച കണ്ടാരി എന്ന ഓർമ്മപ്പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.