09 May 2024 Thursday

ലൈഫ് ഭവന പദ്ധതിയിലെ അഴിമതി ആരോപണം:യുഡിഎഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്‌കരിച്ചു

ckmnews

ലൈഫ് ഭവന പദ്ധതിയിലെ അഴിമതി ആരോപണം:യുഡിഎഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്‌കരിച്ചു


ചങ്ങരംകുളം:നന്നംമ്മുക്ക് പഞ്ചായത്തിൽ ഒരു വ്യക്തിക്ക് തന്നെ ഒന്നിൽ കൂടുതൽ തവണ വീട് നൽകിയത് വലിയ അഴിമതിയാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്കരിച്ചു.നിരവധി ആളുകൾ പഞ്ചായത്തിൽ വീടിന് വേണ്ടി അപേക്ഷ നൽകി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോളാണ് ഇത്തരത്തിൽ പാർട്ടികാർക്കും  ഇഷ്ട്ടകാർക്കും അനുകൂല്യങ്ങൾ ഇഷ്ടാനുസരണം നൽകി പൊതു ജനങ്ങളെ വഞ്ചിക്കുന്നതെന്നും ഈ അഴിമതിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മെമ്പർമാർ അറിയിച്ചു.ഇത്തരത്തിൽ കഴിഞ്ഞ ഭരണ സമിതി ആനുകൂല്യങ്ങൾ വിതരണം നടത്തിയ മുഴുവൻ നടപടിയും പുനർ പരിശോധിച്ഛ് സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് മെമ്പർമാർ ആവശ്യപ്പെട്ടു.