09 May 2024 Thursday

കാലോചിത വിഷയങ്ങൾ സംവദിക്കുകയും വിശ്വാസികൾക്ക് മാർഗദർശനം നൽകുകയും ചെയ്യുന്ന പ്രവാചകന്റെ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബകളുടെ രീതികൾ എല്ലാ മുസ്ലിം പള്ളികളും പിന്തുടരണം:കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം)

ckmnews

കാലോചിത വിഷയങ്ങൾ സംവദിക്കുകയും വിശ്വാസികൾക്ക്  മാർഗദർശനം നൽകുകയും ചെയ്യുന്ന പ്രവാചകന്റെ  വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബകളുടെ രീതികൾ എല്ലാ മുസ്ലിം പള്ളികളും പിന്തുടരണം:കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം)


ചങ്ങരംകുളം:ജനങ്ങളുമായി കാലോചിത വിഷയങ്ങൾ സംവദിക്കുകയും  വിശ്വാസികൾക്ക്  മാർഗദർശനം നൽകുകയും ചെയ്യുന്ന പ്രവാചകന്റെ  വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബകളുടെ രീതികൾ പിന്തുടരാൻ എല്ലാ മുസ്ലിം പള്ളികളും തയ്യാറാകണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം) ചങ്ങരംകുളം മണ്ഡലം ദഅവാ സംഗമം ആഹ്വാനം ചെയ്തു.കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രവർത്തക സമിതി അംഗം പി പി എം അഷ്റഫ് സംഗമം ഉദ്ഘാടനം ചെയ്തു.കെ വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.ഹമീദലി അരൂർ മുഖ്യപ്രഭാഷണം നടത്തി, കെ ഹമീദ് മാസ്റ്റർ  കുഞ്ഞുമുഹമ്മദ് പന്താവൂർ കുഞ്ഞുമുഹമ്മദ് കോക്കൂർ, റ്റി വി അബ്ദുറഹിമാൻ, 

കെ ടി അജ്മൽ പ്രസംഗിച്ചു