09 May 2024 Thursday

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 34 മത് മഹാസുവിശേഷ യോഗം സമാപിച്ചു.

ckmnews

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 34 മത് മഹാസുവിശേഷ യോഗം സമാപിച്ചു.


ചങ്ങരംകുളം :  കല്ലുപുറം സെന്റ് ജോർജ്ജ് പള്ളിയിൽ രണ്ട് 

ദിവസങ്ങളിലായി നടന്നു വന്ന  മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 34 മത് സുവിശേഷയോഗം ഞായറാഴ്ച സമാപിച്ചു.ശനിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനക്കുശേഷം സഭാ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടെ യോഗം ആരംഭിച്ചു.സഭ പരമദ്ധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപോലീത്ത ദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.ഫാ ജോസഫ് പുത്തൻ പുരക്കൽ രണ്ട് ദിവസങ്ങളിൽ   വചന സന്ദേശം നൽകി.സുവിശേഷ സെക്രട്ടറി ഫാ സ്കറിയ ചീരൻ , പ്രോഗ്രാം കൺവീനർ സി.പി. ഡേവീസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.വൈദീകരും  നിരവധി വിശ്വാസികളും സുവിശേഷ മഹായോഗത്തിൽ പങ്കെടുത്തു.