09 May 2024 Thursday

ചാലിശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ 1992- 93 എസ്എസ്എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം സംഘടിപ്പിച്ചു

ckmnews

ചാലിശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ 

1992- 93 എസ്എസ്എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി 

കുടുംബ സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1992-93 എസ് എസ് എൽ സി  ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബ  സംഗമം ആഹ്ലാദമായി.ഞായറാഴ്ച രാവിലെ നടത്തിയ കുടുംബ സംഗമം  29 വർഷത്തിനു ശേഷം  അക്ഷരമുറ്റത്തെ ആദ്യ കാല ഓർമ്മകളിലേക്കുള്ള തിരിച്ചു വരവായി.പ്രാർത്ഥന ഗീതത്തോടെ പരിപാടി ആരംഭിച്ചു.ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ സൈനീകർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.ഇരുപത്തിയൊൻപത് വർഷത്തിനു ശേഷം ആദ്യമായി നടത്തിയ   പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം  ആദ്യകാല   അദ്ധ്യാപിക ഡോ. മോളു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു  മോളു ടീച്ചറുടെ   കവിതയും സദസ്സിന് സന്തോഷം പകർന്നു.രാജേഷ് ടി ആർ അദ്ധ്യഷനായി.പഠനകാലത്തെ പഴയ  ഓർമ്മകൾ പങ്കുവെക്കുന്നതിൻ്റെ മുന്നോടിയായി അദ്ധ്യാപിക ഡോ മോളു വർഗ്ഗീസ്  കേക്ക് മുറിച്ചു മധുരം പങ്കിട്ടു.അദ്ധ്യാപകരായ മോളു വർഗ്ഗീസ് , ലില്ലി , അനിത  എന്നിവരെ ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി വിദ്യാർത്ഥികൾ ആദരിച്ചു.രാജൻ കെ ടി  ,നവാസ് വി.എം , സിന്ധു , സബീന എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നിനു ശേഷം സ്കൂളിലെ ആദ്യകാല ഓർമ്മകൾ പുതുക്കി വിദ്യാർത്ഥികളുടെ വിവിധ  കലാപരിപാടികളും ഉണ്ടായി.സ്കൂളിനു സമീപം  കടകങ്ങളിൽ നിന്ന് വാങ്ങി കഴിച്ചിരുന്ന പഴയ മിഠായികൾ പുളിങ്ങാകുരു , ഉപ്പിലിട്ട മാങ്ങ ,നെല്ലിക്ക ,കാരക്ക മിഠായി ,കടല മിഠായി ,   മുളക് പൊടി തേച്ച ഓറഞ്ച് , ചോളം ,പഞ്ഞി മിഠായി ,ഇഞ്ചി മിഠായി എന്നിവയെല്ലാം ഒരുക്കിയത് കൗതുകമായി.അക്ഷരമുറ്റത്തെ പഴയ ക്ലാസ്സ് മുറികളിൽ  എത്തിയപ്പോൾ പ0ന കാലത്തെ കൃസ്ത്രികളും മറ്റും കിനാവുപോലെ തിരിച്ചെത്തി.വികസന പാതയിൽ സ്കൂൾ കുതിക്കുമ്പോഴും ഇരുപത്തിയൊൻപത് വർഷങ്ങൾക്കു ശേഷം പത്തിലെ പഴയ  ക്ലാസ്മുറികൾ കണ്ടപ്പോൾ പൂർവ്വ വിദ്യാർത്ഥികൾക്ക് ഇരട്ടി മധുരമായി.ജീവിതത്തിലെ  ജോലി തിരക്കിനിടയിലും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ പ്രവാസികളും ,മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കുടുംബാംഗങ്ങളുമായി   സംഗമത്തിലെത്തി.പലരും  സൗഹൃദവും ,സ്നേഹവും പങ്കുവെച്ചു 

ഗ്രൂപ്പു ഫോട്ടോയും എടുത്തു.പരിപാടിക്ക്  രാജേഷ് റ്റി.ആർ , നവാസ് വി.എം , നൗഷാദ് എ.കെ , ഷാജി മോനായി , സ്മിത സി കെ , റംലത്ത് ഇ.എ എന്നിവർ നേതൃത്വം നൽകി.