26 April 2024 Friday

എടപ്പാൾ മേൽപാലം പെട്ടെന്ന് തുറന്ന് കൊടുക്കണം:എ.കെ.ടി.എ എടപ്പാൾ യൂണിറ്റ് സമ്മേളനം

ckmnews

എടപ്പാൾ മേൽപാലം പെട്ടെന്ന് തുറന്ന് കൊടുക്കണം:എ.കെ.ടി.എ എടപ്പാൾ യൂണിറ്റ് സമ്മേളനം


എടപ്പാൾ: മേല്പാലത്തിന്റെ നിർമാണ പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് എ.കെ.ടി.എ എടപ്പാൾ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.തയ്യൽ തൊഴിലാളികളോടുള്ള

സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും എം.പിമാർ, എം.എൽ.എമാർ ,സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് ഇരട്ട പെൻഷൻ നിലനില്ക്കുന്ന സംസ്ഥാനത്ത് തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ ചേർന്ന് അംശാദായം അടച്ച് 60 വയസ് പൂർത്തിയാകുന്ന വിധവകൾക്കും വികലാംഗർക്കും ഇരട്ട പെൻഷൻ പേര് പറഞ്ഞ് ഒന്ന് നിഷേധിക്കുന്ന നടപടി

സർക്കാർ തിരുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ യൂനിറ്റ് പ്രസിഡന്റ് സി. പ്രീത് അധ്യക്ഷനായി. ചടങ്ങിൽ ഏരിയ പ്രസിഡന്റ് നാസറിനെ ആദരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സംഘടനാ റിപ്പോർട്ടും യൂനിറ്റ് സെക്രട്ടറി സി.വി ബിന്ദു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി. ഫൈസൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എം.വി നാസർ, എം. റീന, പി. മോഹൻദാസ് സംസാരിച്ചു. കെ.പത്മനാഭൻ സ്വാഗതവും ദിൽഷ നന്ദിയും പറഞ്ഞു.