09 May 2024 Thursday

സോപാനം വാദ്യകലാസംഘം ബഹറിൻ സഹായധന വിതരണം ഇന്ന് സോപാനം സ്കൂളിൽ നടക്കും

ckmnews

സോപാനം വാദ്യകലാസംഘം ബഹറിൻ  സഹായധന വിതരണം ഇന്ന് സോപാനം സ്കൂളിൽ നടക്കും


ചങ്ങരംകുളം:സോപാനം വാദ്യകലാസംഘം ബഹറിൻ സ്നേഹ സാന്ത്വനം സഹായ പദ്ധതിയുടെ ഭാഗമായുള്ള മലപ്പുറം തൃശ്ശൂർ പാലക്കാട് ജില്ലാതല സഹായധന വിതരണം ഞായറാഴ്ച രാവിലെ 11 മണിക്ക് എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ നടക്കും.പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പദ്ധതി ഉദ്ഘാടനം ചെയ്യും.തിച്ചൂർ മോഹനൻ,സന്തോഷ് കൈലാസ്,സന്തോഷ് ആലംകോട് തുടങ്ങിയ വാദ്യകലാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.