09 May 2024 Thursday

ലോക്ക് ഡൗൺ വേളയിൽ എടപ്പാളിൽ നിന്ന് കാണാതായ തമിഴ്നാട് സ്വദേശിക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

ckmnews

ലോക്ക് ഡൗൺ വേളയിൽ എടപ്പാളിൽ നിന്ന് കാണാതായ തമിഴ്നാട് സ്വദേശിക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി


ചങ്ങരംകുളം:ലോക്ക് ഡൗൺ വേളയിൽ എടപ്പാളിൽ നിന്ന് കാണാതായ തമിഴ്നാട് സ്വദേശിക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.എടപ്പാൾ ടൗണിൽ ഭിക്ഷാടനം നടത്തി ജീവിച്ചു വന്ന എടപ്പാൾ നടുവട്ടത്ത് താമസിച്ചിരുന്ന തമിഴ്നാട് വിലുപുരം മാവട്ടം ജില്ലയിൽ കവാഗം കോവിൽ സ്ട്രീറ്റ് വിലാസത്തിലുള്ള നടേഷൻ കപ്പൻ(75)നെയാണ് 2020 മാർച്ച് 30ന് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നടുവട്ടത്ത് നിന്ന് കാണാതായത്.കോവിഡ് സാഹചര്യത്തിൽ നാട്ടിൽ പോയി മാസങ്ങൾക്ക് ശേഷം തിരിച്ചു വന്ന ഇയാളുടെ ബന്ധുക്കൾ നടേശൻ കപ്പനെ കാണാനില്ലെന്ന് കാണിച്ച് ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും അന്യേഷണം നടത്തി വരികയുമാണ്.ഇദ്ധേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ചങ്ങരംകുളം പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ചങ്ങരംകുളം പോലീസ് സ്റ്റേഷൻ:04942650437

സിഐ ചങ്ങരംകുളം:9497947224

എസ്ഐ ചങ്ങരംകുളം:9497980653