09 May 2024 Thursday

സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മറ്റുസൈനികരുടെയും അപകട മരണത്തിൽ അനുശോചിച്ചു

ckmnews

സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മറ്റുസൈനികരുടെയും അപകട മരണത്തിൽ അനുശോചിച്ചു


ചങ്ങരംകുളം:ഇന്ത്യയുടെ ആദ്യത്തെ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ ദാരുണാന്ത്യത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ചങ്ങരംകുളം കോ- ഓപ്പറേറ്റീവ് കോളേജിൽ  നടന്ന യോഗം അതീവദു:ഖം രേഖപെടുത്തി.ദേശീയ ദു:ഖാചരണത്തിന്റെ ഭാഗമായി നടന്ന അനുശോചന യോഗത്തിൽ അടാട്ട് വാസുദേവൻ, ഹുറൈർ കൊടക്കാട്ട്, ഇ.ആർ. ലിജേഷ്, ധന്യ ഉണ്ണികൃഷ്ണൻ , വി.എം. റമീന , കെ.ആദിൽ എന്നിവർ പ്രസംഗിച്ചു.