09 May 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവർത്തികൾക്ക് തുടക്കമായി

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവർത്തികൾക്ക് തുടക്കമായി


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവർത്തികൾക്ക് തുടക്കമായി.വാർഡ്‌ 16 നരണിപ്പുഴയിലെ മച്ചുന്നാരുവളപ്പിൽ റോഡ് കോൺക്രീറ്റ് ചെയ്തു കൊണ്ട് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.പി. പ്രവീൺ അധ്യക്ഷതവഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻഷാ സുനിൽ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയദേവൻ,ഓവർസിയർ നോബിൻ,ജനപ്രതിനിധികൾ, സമീപപ്രദേശത്തെ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.